മാലദ്വീപിനെ മറക്കാതെ...
Friday, February 2, 2024 1:18 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ പേരിൽ തുടങ്ങിയ ഇന്ത്യ-മാലദ്വീപ് നയതന്ത്ര തർക്കം തുടരുകയാണെങ്കിലും, ഇന്ത്യയുടെ ഗ്രാന്റ് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇക്കുറിയും മാലദ്വീപ് ഇടംപിടിച്ചിട്ടുണ്ട്.
770.90 കോടി രൂപയാണു മാലദ്വീപിനായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഈ തുക മടക്കിനൽകേണ്ടതില്ല. 2398.97 കോടി രൂപ (1614.36 കോടിയുടെ വായ്പ ഉൾപ്പെടെ) ലഭിക്കുന്ന ഭൂട്ടാനാണ് ഈ പട്ടികയിൽ മുന്നിൽ.
ഇതുൾപ്പെടെ 2023-24 സാന്പത്തികവർഷത്തിൽ 6,541.79 കോടി രൂപ ഇന്ത്യ വിദേശ സർക്കാരുകൾക്കുവേണ്ടി നീക്കിവച്ചതായും ധനമന്ത്രിയുടെ ബജറ്റവതരണത്തിനുശേഷം പുറത്തുവിട്ട രേഖകളിൽ പറയുന്നു.
ഇന്ത്യയിൽനിന്ന് ഗ്രാന്റ് ലഭിക്കുന്ന രാജ്യങ്ങൾ
ഭൂട്ടാൻ: 2398.97 കോടി
മാലദ്വീപ്: 770.90 കോടി
നേപ്പാൾ: 650 കോടി
മ്യാൻമർ: 370 കോടി
മൗറീഷ്യസ്: 330 കോടി
അഫ്ഗാനിസ്ഥാൻ: 220 കോടി
ബംഗ്ലാദേശ്: 130 കോടി
ശ്രീലങ്ക: 60 കോടി
സീഷെൽസ്: 9.91 കോടി
മംഗോളിയ: 5 കോടി