ദുബായ് സന്ദര്‍ശകര്‍ക്കായി ദുബായ് പാസ്
Monday, January 29, 2024 2:38 AM IST
കൊച്ചി: ദുബായ് സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ ദുബായ് പാസ് ഉപയോഗിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. 33 പ്രധാന ആകര്‍ഷണങ്ങളിലേക്ക് പണരഹിതവും തടസരഹിതവുമായ പ്രവേശനം ഉറപ്പാക്കുന്ന പ്രീ-പെയ്ഡ് കാര്‍ഡാണ് ദുബായ് പാസ്.
ആഹ്ലാദകരമായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സാഹസികതകള്‍, കൂടാതെ ആകാശ, അണ്ടര്‍വാട്ടര്‍ ഉല്ലാസയാത്രകള്‍ ആസ്വദിക്കാനും ഗ്രീന്‍ പ്ലാനറ്റ്, ദുബായിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐഎംജി വേള്‍ഡ് ഓഫ് അഡ്വഞ്ചേഴ്സ്, ബുര്‍ജ് അല്‍ അറബിനു സമീപമുള്ള അറേബ്യന്‍ തീമിലുള്ള വൈല്‍ഡ് വാഡി, അറ്റ്ലാന്റിസ് ദി പാംസ് അക്വാവെഞ്ചര്‍, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ദുബായ് പാസ് ഉപയോഗിക്കാം.