ഒഡീസ് വേഡര്‍ ഇവി ബൈക്ക് വിതരണം തുടങ്ങി
Wednesday, January 24, 2024 12:17 AM IST
കൊച്ചി: ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സിന്റെ പുതിയ മോഡൽ ഒഡീസ് വേഡറിന്റെ വിതരണം കൊച്ചിയിൽ തുടങ്ങി.
ഐഒടി കണക്റ്റിവിറ്റിയും ഒടിഎ അപ്ഡേറ്റുകളും ലഭ്യമാക്കുന്ന 7 ഇഞ്ച് ആന്‍ഡ്രോയ്ഡ് ഡിസ്പ്ലേ സഹിതമാണ് ഒഡീസ് വേഡര്‍ എത്തിയിട്ടുള്ളത്. ഏറ്റവും കൂടിയ വേഗത 85 കിലോമീറ്ററും ഒറ്റചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ചും നല്കുന്ന 3000 വാട്സ് ഇലക്ട്രിക് മോട്ടോറും കോംബി ബ്രേക്കിംഗ് സിസ്റ്റവും (സിബിഎസ്) പുതിയ മോഡലിൽ ഉണ്ട്.