ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മാ​ധ്യ​മ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ല​യ​ന​നീ​ക്ക​ത്തി​ന് വി​രാ​മ​മാ​യി. ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യ സീ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റും ജാ​പ്പ​നീ​സ് ക​ന്പ​നി സോ​ണി ഗ്രൂ​പ്പ് കോ​ർ​പ​റേ​ഷ​ന്‍റെ സ​ബ്സി​ഡി​യ​റി ക​ന്പ​നി​യാ​യ സോ​ണി പി​ക്ചേ​ഴ്സ് നെ​റ്റ്‌വ​ർ​ക്ക് ഇ​ന്ത്യ​യും ത​മ്മി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന 1,000 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 834,000 കോ​ടി രൂ​പ) ല​യ​ന​നീ​ക്ക​മാ​ണ് റ​ദ്ദാ​യ​ത്. ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു വ​ർ​ഷം നീ​ണ്ട ന​ട​പ​ടി​ക​ളാ​ണ് ഇ​തോ​ടെ അ​വ​സാ​നി​ച്ച​ത്.

ല​യ​ന ന​ട​പ​ടി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി സോ​ണി ഗ്രൂ​പ്പി​ൽ (ക​ൾ​വ​ർ മാ​ക്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്) നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ സീ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ല​യ​ന ഉ​ട​ന്പ​ടി​ക​ളും ല​യ​ന​ത്തി​നു​ള്ള സ​മ​യ​ക്ര​മ​വും പാ​ലി​ക്കാ​ൻ സീ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സോ​ണി​യു​ടെ പിന്മാ​റ്റം. ജ​നു​വ​രി 21 അ​ർ​ധ​രാ​ത്രി വ​രെ​യാ​യി​രു​ന്നു ക​രാ​ർ പ്ര​കാ​രം ല​യ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം. സീ​യി​ൽ​നി​ന്ന് 748 കോ​ടി​യോ​ളം രൂ​പ ടെ​ർ​മി​നേ​ഷ​ൻ ഫീ​സാ​യി ന​ൽ​ക​ണ​മെ​ന്ന് സോ​ണി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

റദ്ദായത് ര​ണ്ടു വ​ർ​ഷ​ത്തെ നീ​ക്കം

2021 ഡി​സം​ബ​ർ 21നാ​ണ് സോ​ണി​യും സീ​യും ത​മ്മി​ൽ ല​യ​ന നീ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ക​രാ​റൊ​പ്പി​ട്ട​ത്. സീ​യും ക​ൾ​വ​ർ മാ​ക്സും (മു​ന്പ് സോ​ണി പി​ക്ചേ​ഴ്സ് നെ​റ്റ്‌വ​ർ​ക്ക് ഇ​ന്ത്യ) ത​മ്മി​ലാ​യി​രു​ന്നു ക​രാ​ർ. ഇ​തി​ന് പി​ന്നീ​ട് നാ​ഷ​ണ​ൽ ക​ന്പ​നി ലോ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ മും​ബൈ ബെ​ഞ്ചി​ന്‍റെ അം​ഗീ​കാ​ര​വും ല​ഭി​ച്ചു.

ഇ​തി​നി​ടെ ല​യി​ച്ചു​ണ്ടാ​കു​ന്ന പു​തി​യ ക​ന്പ​നി​യു​ടെ മേ​ധാ​വി​യാ​കാ​ൻ സീ​യു​ടെ എം​ഡി​യും സി​ഇ​ഒ​യു​മാ​യ പു​നീ​ത് ഗോ​യ​ങ്ക താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സോ​ണി ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. സോ​ണി ഇ​ന്ത്യ​യു​ടെ എം​ഡി​യും സി​ഇ​ഒ​യു​മാ​യ എ​ൻ.​പി. സിം​ഗി​നെ പു​തി​യ ക​ന്പ​നി​യു​ടെ മേ​ധാ​വി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സോ​ണി​യു​ടെ ആ​വ​ശ്യം. ഇ​തേ​ച്ചൊ​ല്ലി ത​ർ​ക്ക​മാ​യ​തോ​ടെ, ല​യ​ന ന​ട​പ​ടി​ക​ൾ നീ​ളു​ക​യാ​യി​രു​ന്നു. ഗോ​യ​ങ്ക​യ്ക്കെ​തി​രേയുണ്ടായ സെ​ബി​യു​ടെ അ​ന്വേ​ഷ​ണ​വും സോ​ണി​യു​ടെ പിന്മാ​റ്റ​ത്തി​നി​ട​യാ​ക്കി​യെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്.


ല​യ​ന​ത്തി​ന് ആ​റു​ മാ​സ​ത്തെ സാ​വ​കാ​ശംകൂ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സോ​ണി​ക്ക് സീ ​ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന സോ​ണി പി​ന്നീ​ട് ല​യ​നം ത​ന്നെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി മ​റു​പ​ടി​ക്ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​താ​യും സീ​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്നും സീ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ ആ​ർ. ഗോ​പാ​ല​ൻ പ​റ​ഞ്ഞു. സോ​ണി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി സീ എന്‍റർ​ടെ​യ്ൻമെ​ന്‍റ്

​ജാ​പ്പ​നീ​സ് മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​ന്പ​നി​യാ​യ സോ​ണി ഗ്രൂ​പ്പി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി സീ ​എന്‍റർ​ടെ​യ്ൻമെ​ന്‍റ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​ന്പ​നി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി സീ​യും സോ​ണി​യും ത​മ്മി​ൽ ഒ​പ്പി​ട്ടി​രു​ന്ന ക​രാ​ർ സോ​ണി റ​ദ്ദാ​ക്കു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി.

ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ സോ​ണി ഗ്രൂ​പ്പ് ലം​ഘി​ക്കു​ന്ന​താ​യും ക​രാ​റി​ൽ നി​ന്ന് പി​ൻ​മാ​റി​യാ​ൽ ഈ​ടാ​ക്കു​ന്ന തു​ക​യി​ൽ പോ​ലും മാ​റ്റ​മു​ണ്ടെ​ന്നും സീ ​എ​ന്‍റ​ർ​ടെ​യ്ൻമെ​ന്‍റ് ആ​രോ​പി​ക്കു​ന്നു. സീ ​ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യ​താ​യി സോ​ണി ഉ​ന്ന​യി​ക്കു​ന്ന എ​ല്ലാ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ക​ന്പ​നി ശ​ക്ത​മാ​യി നി​ഷേ​ധി​ക്കു​ന്നു എ​ന്ന് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് ഫ​യ​ലിം​ഗി​ൽ സീ ​എ​ന്‍റ​ർ​ടെ​യ്ന്‍മെന്‍റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.