സോണി ഫ്ലോട്ട് റണ്‍ ഹെഡ്ഫോണ് അവതരിപ്പിച്ചു
Wednesday, January 17, 2024 11:31 PM IST
കൊച്ചി: റണ്ണര്‍മാര്‍ക്കും അത്ലറ്റുകള്‍ക്കുമായി സോണി ഇന്ത്യ പുതിയ വയര്‍ലെസ് സ്പോര്‍ട്സ് ഹെഡ്ഫോണ് - സോണി ഫ്ലോട്ട് റണ്‍ ഡബ്ല്യുഐ-ഒഇ610 - അവതരിപ്പിച്ചു.
ലൈറ്റ്വെയ്റ്റ് ഡിസൈന്‍, പ്രഷര്‍ ഫ്രീ ഡിസൈന്‍ എന്നിവയ്ക്കൊപ്പം ഓടുമ്പോള്‍ വഴുതിപ്പോകാതിരിക്കാന്‍ ഒരു ഫ്ലെക്സിബിള്‍ നെക്ക്ബാന്ഡുമുള്ളതാണു ഫ്ലോട്ട് റണ്‍ മോഡല്‍.
33 ഗ്രാമാണു ഫ്ലോട്ട് റണ്‍ ഹെഡ്ഫോണുകളുടെ ഭാരം. പൂര്‍ണ ചാര്‍ജിംഗില്‍ പത്തു മണിക്കൂര്‍ ഉപയോഗിക്കാം. സോണി റീട്ടെയില്‍ സ്റ്റോറുകളിലും പോർട്ടലിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയിലും ഫ്ലോട്ട് റണ്‍ ലഭ്യമാകും. 10,990 രൂപയാണ് വില.