സ്കൂട്ടിന്റെ നെറ്റ്വർക്ക് സെയിൽ 22 വരെ
Wednesday, January 17, 2024 2:23 AM IST
തിരുവനന്തപുരം: സിംഗപൂർ എയർലൈൻസിന്റെ ലോ കോസ്റ്റ് സബ്സിഡിയറിയായ സ്കൂട്ടിന്റെ നെറ്റ് വർക്ക് സെയിൽ ഇന്നു സിംഗപ്പൂർ പ്രാദേശിക സമയം രാവിലെ പത്തു മുതൽ 22ന് വൈകുന്നേരം 9.29 വരെ നടക്കും.
4288 രൂപ മുതലുളള ടിക്കറ്റുകളാവും 2024ലെ യാത്രകൾക്കായി ലഭിക്കുക. ബാലി, ബാങ്കോക്ക്, ഹോചിമിൻ സിറ്റി, ലങ്കാവി, പെനാങ് തുടങ്ങി 55 കേന്ദ്രങ്ങളിലേക്കാവും ടിക്കറ്റുകൾ ലഭിക്കുക.
സ്കൂട്ടിന്റെ ശൃംഖലയിലെ 1,50,000 പ്രമോഷണൽ സീറ്റുകളാവും ഇതിലൂടെ ലഭിക്കുക. 10 കിലോഗ്രാം കാബിൽ ബാഗേജ് അനുവദിക്കും. ബുക്കിംഗ് തീയതിയും സമയവും പരിധികളില്ലാതെയും ഫീസുകളില്ലാതെയും മാറ്റാൻ സാധിക്കും.