കൊ​​​ച്ചി: ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ മൂ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ല്‍ 25.28 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​യോ​​​ടെ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് 1006.74 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ല്‍ 803.61 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വു​​​മു​​​യ​​​ര്‍​ന്ന അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണി​​​ത്. 1000 കോ​​​ടി രൂ​​​പ​​​യെ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ലും ഇ​​​തോ​​​ടെ ബാ​​​ങ്ക് മ​​​റി​​​ക​​​ട​​​ന്നു.

പ്ര​​​വ​​​ര്‍​ത്ത​​​ന​​​ലാ​​​ഭ​​​ത്തി​​​ലും ബാ​​​ങ്കി​​നു മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചു. 12.80 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ലാ​​​ഭം 1437.33 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 1274.21 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ര്‍​ത്ത​​​ന​​​ലാ​​​ഭം.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് 18.72 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 438776.39 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ല്‍ 201408.12 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന നി​​​ക്ഷേ​​​പം 239591.16 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​ര്‍​പ്പ​​​ണ​​​ബോ​​​ധ​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് 1007 കോ​​​ടി രൂ​​​പ എ​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വു​​​മു​​​യ​​​ര്‍​ന്ന പാ​​​ദ​​​വാ​​​ര്‍​ഷി​​​ക അ​​​റ്റാ​​​ദാ​​​യ​​​ത്തോ​​​ടെ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ നാ​​​ഴി​​​ക​​​ക്ക​​​ല്ലു ക​​​ട​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​തെ​​​ന്ന് ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.


വാ​​​യ്പാ വി​​​ത​​​ര​​​ണ​​​ത്തി​​​ലും ബാ​​​ങ്കി​​​ന് മി​​​ക​​​ച്ച വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി. ആ​​​കെ വാ​​​യ്പ മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ 168173.13 കോ​​​ടി രൂ​​​പ​​​യി​​​ല്‍ നി​​​ന്ന് 199185.23 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. റീ​​​ട്ടെ​​​യ​​​ല്‍ വാ​​​യ്പ​​​ക​​​ള്‍ 20.39 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 65041.08 കോ​​​ടി രൂ​​​പ​​​യാ​​​യി.

കാ​​​ര്‍​ഷി​​​ക വാ​​​യ്പ​​​ക​​​ള്‍ 26.94 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 26646.60 കോ​​​ടി രൂ​​​പ​​​യി​​​ലും വാ​​​ണി​​​ജ്യ ബാ​​​ങ്കി​​​ങ് വാ​​​യ്പ​​​ക​​​ള്‍ 25.99 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 20773.55 കോ​​​ടി രൂ​​​പ​​​യി​​​ലും കോ​​​ര്‍​പ​​​റേ​​​റ്റ് വാ​​​യ്പ​​​ക​​​ള്‍ 14.38 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 71978.41 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 8.53 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 2123.36 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​ത് 1956.53 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

4628.79 കോ​​​ടി രൂ​​​പ​​​യാ​​​ണ് ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്ത നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി. ബാ​​​ങ്കി​​​ന് നി​​​ല​​​വി​​​ല്‍ 1418 ശാ​​​ഖ​​​ക​​​ളും 1960 എ​​​ടി​​​എ​​​മ്മു​​​ക​​​ളു​​​മു​​​ണ്ട്.