ചെമ്മണ്ണൂര്‍ നിധി കമ്പനിയുമായി ബന്ധമില്ലെന്ന് ബോബി ചെമ്മണ്ണൂര്‍
Sunday, January 14, 2024 12:11 AM IST
കോഴിക്കോട്: ബോചെ എന്ന ബോബി ചെമ്മണ്ണൂരിന് ചെമ്മണ്ണൂര്‍ നിധി കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി അധികൃതര്‍.
അമിത പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് കമ്പനി പൂട്ടുകയും നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കാതിരിക്കുകയും ചെയ്തതിന്റെ പേരിൽ ചെമ്മണ്ണൂർ നിധി ലിമിറ്റഡിന്റെ ഉടമയായ കുന്നംകുളം സ്വദേശി അഡ്വ. ജെയ്സനെ അറസ്റ്റ് ചെയ്യുകയും സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തിചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥാപനവുമായി ബോബി ചെമ്മണ്ണൂരിന് ബിസിനസ് പരമായി യാതൊരുബന്ധവുമില്ല.161 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബ്രാൻഡ് നെയിമും ലോഗോയും മറ്റുള്ളവർ വ്യാജമായി ഉപയോഗിക്കുന്നത് ഇന്ത്യൻ ട്രേഡ് മാർക്ക് ആക്ടിന്റെ സെക്ഷൻ 29 പ്രകാരം ശിക്ഷാർഹമാണെന്നും കമ്പനി വ്യക്തമാക്കി.