പി. ബാലാജി എയര്‍ ഇന്ത്യ ഗ്രൂപ്പ് ഹെഡ്
Friday, January 5, 2024 1:42 AM IST
കൊച്ചി: എയര്‍ ഇന്ത്യയിലെ പുതിയ ഗ്രൂപ്പ് ഹെഡ്-ഗവേർണന്‍സ്, റെഗുലേറ്ററി, കംപ്ലയന്‍സ് (ജിആര്‍സി), കോര്‍പറേറ്റ് അഫയേഴ്സ് തസ്തികയില്‍ പി. ബാലാജിയെ നിയമിച്ചു. ഗവണ്മെന്റ് അഫയേഴ്സ്, ലീഗല്‍, എത്തിക്സ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയവയുടെ മേല്‍നോട്ടം അദ്ദേഹം വഹിക്കും.
ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസില്‍ കരിയര്‍ ആരംഭിച്ച ബാലാജിക്ക് വിവിധ മേഖലകളിൽ 30ലധികം വര്‍ഷത്തെ അനുഭവപരിചയമുണ്ട്.