ടീ ഷര്‍ട്ട് ഡിസൈനുകള്‍ ക്ഷണിച്ചു
Wednesday, January 3, 2024 10:55 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ടീഷര്‍ട്ട് ഡിസൈനുകള്‍ ക്ഷണിച്ചു. കേരള, കൊച്ചി എന്നിവ അടിസ്ഥാനമാക്കി ലൈറ്റ് കളറുകളില്‍ മിനിമലിസ്റ്റിക് ഡിസൈനുകളാണ് ക്ഷണിക്കുന്നത്. തയാറാക്കിയ ഡിസൈനുകള്‍ നാളെ വൈകുന്നേരത്തിനുള്ളിൽ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഔദ്യോഗിക പേജിലേക്ക് അയയ്ക്കണം.
മികച്ച ഡിസൈനുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ജഴ്സി അനാവരണ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുമുള്ള അവസരവും ലഭിക്കും.ഫെബ്രുവരി 11നാണ് രണ്ടാം എഡിഷന് മാരത്തണ്‍ നടക്കുന്നത്.