ഔഡി അൾട്രാ ഫാസ്റ്റ് ചാർജിംഗ് ഹബ് തുടങ്ങി
Sunday, December 31, 2023 12:30 AM IST
കൊച്ചി: ഔഡി ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾക്കായി ഇന്ത്യയിലെ ആദ്യ അൾട്രാ ഫാസ്റ്റ് ചാർജിംഗ് ഇ-ട്രോൺ ഹബ് ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിൽ ചാർജ് സോണുമായി സഹകരിച്ച് രൂപകല്പന ചെയ്ത അൾട്രാ ഫാസ്റ്റ് ചാർജറിന് 450 കിലോ വാട്ടാണു ശേഷി.
ഹരിത ഊർജമാണ് ഉപയോഗിക്കുന്നത്. ഔഡി ക്യൂ 850 ഇ-ട്രോൺ, ക്യു 855 ഇ-ട്രോൺ, ക്യു 8 സ്പോർട് ബാക്ക് 50 ഇ-ട്രോൺ, ക്യു 8 സ്പോർട് ബാക്ക് 55 ഇ- ട്രോൺ, ഇ-ട്രോൺ ജിടി, ആർഎസ്ഇ-ട്രോൺ ജിടി എന്നീ ആറു മോഡലുകളാണ് ഔഡി ഇന്ത്യയുടെ ഇലക്ട്രിക് കാറുകൾ.