കൊ​​​ച്ചി: പു​​​റം​​​ക​​​ട​​​ലി​​​ല്‍ ന​​​ങ്കൂ​​​ര​​​മി​​​ടു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ള്‍​ക്ക് ഇ​​​ന്ധ​​​നം എ​​​ത്തി​​​ച്ചു ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള ഷി​​​പ്പിം​​​ഗ് ആ​​​ന്‍​ഡ് ഇ​​​ന്‍​ലാ​​​ന്‍​ഡ് നാ​​​വി​​​ഗേ​​​ഷ​​​ന്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (കെ​​​എ​​​സ്‌​​​ഐ​​​എ​​​ന്‍​സി) നി​​​ര്‍​മി​​​ച്ച ബാ​​​ര്‍​ജു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും.

1400 മെ​​​ട്രി​​​ക് ട​​​ണ്‍ ശേ​​​ഷി​​​യു​​​ള്ള ഓ​​​യി​​​ല്‍ ടാ​​​ങ്ക​​​ര്‍ ബാ​​​ര്‍​ജ് (പൊ​​​സൈ​​​ഡ​​​ണ്‍), 300 മെ​​​ട്രി​​​ക് ട​​​ണ്‍ ശേ​​​ഷി​​​യു​​​ള്ള ആ​​​സി​​​ഡ് ബാ​​​ര്‍​ജ് (ല​​​ക്ഷ്മി) എ​​​ന്നി​​​വ​​​യാ​​​ണ് നീ​​​റ്റി​​​ലി​​​റ​​​ക്കു​​​ന്ന​​​ത്.

12.32 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ വി​​​ഹി​​​ത​​​വും 3.02 കോ​​​ടി രൂ​​​പ ക​​​മ്പ​​​നി​​​യു​​​ടെ ത​​​ന​​​തു ഫ​​​ണ്ടും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഗോ​​​വ വി​​​ജ​​​യ് മ​​​റൈ​​​ന്‍​ ഷി​​​പ്‌യാ​​​ര്‍​ഡി​​​ല്‍ നി​​​ര്‍​മി​​​ച്ച​​​താ​​​ണ് പൊ​​​സൈ​​​ഡ​​​ണ്‍. കെ​​​എ​​​സ്‌​​​ഐ​​​എ​​​ന്‍​സി​​​യു​​​ടെ സ്വ​​​ന്തം യാ​​​ര്‍​ഡി​​​ല്‍ നി​​​ര്‍​മി​​​ച്ച ല​​​ക്ഷ്മി ബാ​​​ര്‍​ജി​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് 4.50 കോ​​​ടി​​​യാ​​​ണ് ചെ​​​ല​​​വ്. ഇ​​​തി​​​ല്‍ മൂ​​​ന്ന് കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ വി​​​ഹി​​​ത​​​വും 1.50 കോ​​​ടി രൂ​​​പ ക​​​മ്പ​​​നി​​​യു​​​ടെ ത​​​ന​​​തു ഫ​​​ണ്ടു​​​മാ​​​ണ്.


പു​​​റംക​​​ട​​​ലി​​​ല്‍ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ള്‍​ക്ക് ഇ​​​ന്ധ​​​ന വി​​​ത​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും വ​​​ന്‍​കി​​​ട വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് ജ​​​ല​​​മാ​​​ര്‍​ഗം ആ​​​സി​​​ഡ് ന​​​ല്‍​കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും ക​​​മ്പ​​​നി​​​ക്ക് അ​​​ധി​​​ക വ​​​രു​​​മാ​​​നം ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും.