സില്‍വര്‍സ്റ്റോമില്‍ വിന്റര്‍ ഫെസ്റ്റ് 31 വരെ
Saturday, December 23, 2023 1:04 AM IST
കൊച്ചി: വിന്റര്‍ ഫെസ്റ്റ് അവതരിപ്പിച്ച് അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാര്‍ക്ക്. സ്നോ സ്റ്റോമിലാണ് വിന്റര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ വിവിധ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
20,000 ചതുരശ്ര അടി വിസ്തീർണത്തിൽ മഞ്ഞിന്റെ മായാലോകം തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍ പറഞ്ഞു. സ്നോ ട്യൂബ് സ്ലൈഡ്, സ്നോ വുഡന്‍ ബ്രിഡ്ജ്, സ്നോ പ്ലേ ഹൗസ്, ഇഗ്ലു ഹൗസ്, സ്നോ ഫ്രീഫോള്‍ സ്ലൈഡ് എന്നിവയുണ്ട്. ഇന്നു മുതല്‍ ജനുവരി ഏഴു വരെ ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കു പുറമെ മെഗാ ബംപര്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോൺ- 9447603344, 9447513344.