കോർട്ട്യാർഡ് ബൈ മാരിയറ്റിൽ ആഘോഷങ്ങൾക്കു തുടക്കം
Saturday, December 23, 2023 1:04 AM IST
കൊച്ചി: നെടുമ്പാശേരിയിലെ കോർട്ട്യാർഡ് ബൈ മാരിയറ്റ് എയർപോർട്ട് ഹോട്ടലിലെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കു തുടക്കമായി. നടനും മിമിക്രി കലാകാരനുമായ ലാൽ ആരഴക്കുളവും മാരിയറ്റ് മൾട്ടി പ്രോപ്പർട്ടി ജനറൽ മാനേജർ അനുരാഗ് റായിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രീമിയം സിഗ്നേച്ചർ ഹാമ്പറുകൾ, ക്രിസ്മസ്-പുതുവത്സര തീം ഡെസർട്ടുകൾക്കൊപ്പം വിപുലമായ ഡിന്നർ ബുഫെ എന്നിവയാണു പ്രത്യേകതകൾ. ഒപ്പം രാത്രി മുഴുവനും സംഗീത പരിപാടികൾ, നൃത്തപ്രകടനങ്ങൾ തുടങ്ങിയവയുണ്ടാകും.
മാരിയറ്റ് ഇന്റർനാഷണലിനു കീഴിലെ കൊച്ചി എയർപോർട്ടിനു സമീപത്തെ പോർട്ട് മുസരീസ് ഹോട്ടലിലും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമായി. അനുരാഗ റായി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.