ഓക്സിജനിൽ നാളെ സൂപ്പർ സണ്‍ഡേ സെയിൽ
Saturday, December 16, 2023 2:28 AM IST
കോട്ടയം: സണ്‍ഡേ സൂപ്പർ സെയിലുമായി ഓക്സിജൻ ഡിജിറ്റൽ. കന്പനിയുടെ കോട്ടയം, എറണാകുളം, കോതമംഗലം, കോട്ടയ്ക്കൽ, തൃശൂർ, കൊല്ലം, തിരുവനന്തപുരം ഷോറൂമുകളിലാണ് ഓണ്‍ലൈൻ ഫ്ലാഷ് സെയിൽ മോഡലിൽ നാളെ ‘സൂപ്പർ സണ്‍ഡേ സെയിൽ’ സംഘടിപ്പിക്കുന്നത്. വർഷാവസാന ഇയർ എൻഡ് സെയിലിന്റെ ഭാഗമാണ് ഈ മേള.
വലിയ ഓഫറുകളും നാളെ ഓക്സിജൻ നൽകുന്നുണ്ട്. ആപ്പിൾ 15 ഫോണ്‍ വാങ്ങുന്പോൾ 15,000 രൂപയുടെ സമ്മാനങ്ങളും 77,990 രൂപ മുതൽ മാക്ബുക്കും ലഭിക്കും. 1.3 ടണ്‍ എയർ കണ്ടീഷണറുകളുടെ വില 23,990 രൂപ മുതലാണ്.
399 രൂപ മുതൽ അയണ്‍ ബോക്സുകളും ലഭിക്കും. അടുത്തിടെ ഓക്സിജൻ നടത്തിയ മിഡ് നൈറ്റ് സെയിലിനേക്കാൾ വലിയ ഓഫറുകളാണ് സൂപ്പർ സണ്‍ഡേ സെയിലിൽ നൽകുന്നത്.
റെഫ്രിജറേറ്ററുകൾ 9,790 മുതലും വാഷിംഗ് മെഷീൻ 6,490 മുതലും സ്മാർട്ട് എൽഇഡി ടിവികൾ 6,999 മുതലും ലഭിക്കും. 299 മുതൽ അപ്പച്ചട്ടികളും 199 മുതൽ ചോപ്പറും 599 മുതൽ കുക്കറുകളും 399 മുതൽ കെറ്റിലുകളും ലഭ്യമാണ്.
കൂടാതെ 10,000 രൂപ മുകളിലുള്ള സ്മാർട്ട്ഫോണ്‍ പർച്ചേസുകൾക്ക് നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സമ്മാനമായും നൽകുന്നുണ്ട്. ഉപഭോക്താക്കൾക്കായി ഈസി ഇഎംഐകളും ബാങ്ക് കാർഡുകളുടെ കാഷ് ഓഫറുകളും കാഷ് ബാക് ഓഫറുകളും ലഭ്യമാണ്.