കെഎസ്എഫ്ഇ നിക്ഷേപ പലിശ വർധിപ്പിച്ചു
Saturday, September 3, 2022 11:05 PM IST
തൃശൂർ: ഓണസമ്മാനമായി സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ വർധിപ്പിച്ച് കെഎസ്എഫ്ഇ. മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ ഒരു വർഷത്തേക്ക് ഏഴു ശതമാനം പലിശ ലഭിക്കും.
മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വിഭിന്നമായി 56 വയസു കഴിഞ്ഞവരെ മുതിർന്ന പൗരന്മാരായി കണക്കാക്കും. സാധാരണ സ്ഥിരനിക്ഷേപ പലിശ പ്രതിവർഷം 6.5 ശതമാനമാണ്.
ചിട്ടി വിളിച്ചെടുക്കുന്ന തുക കന്പനിയിൽ നിക്ഷേപിക്കുന്നതിന് നൽകുന്ന പലിശനിരക്കും ഉയർത്തി.
ചിട്ടിത്തുകയിൽനിന്ന് ഭാവി ബാധ്യതയ്ക്കുള്ള തുക കന്പനിയിൽ നിക്ഷേപിക്കുന്നതിന് പ്രതിവർഷം 7.5 ശതമാനവും, ചിട്ടിത്തുക പൂർണമായി നിക്ഷേപിച്ചാൽ ഏഴു ശതമാനവും പലിശ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.