ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) ശേ​ഖ​ര​ണം ക​ഴി​ഞ്ഞ മാ​സം 1,43,612 കോ​ടി രൂ​പ​യാ​യി. ജൂ​ലൈ​യി​ലേ​തി​ലും നേ​രി​യ കു​റ​വു​ണ്ടെ​ങ്കി​ലും മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 28.2 ശ​ത​മാ​നം കൂ​ടി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ജി​എ​സ്ടി വ​രു​മാ​ന​വും മു​ൻ​വ​ർ​ഷ​ത്തെ 1,612 കോ​ടി​യി​ൽ നി​ന്ന് 2,036 കോ​ടി രൂ​പ​യാ​യി (26%) വ​ർ​ധി​ച്ചു.

തു​ട​ർ​ച്ച​യാ​യി ആ​റാം മാ​സ​മാ​ണ് പ്ര​തി​മാ​സ ജി​എ​സ്ടി വ​രു​മാ​നം 1.4 ല​ക്ഷം കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​നു ശേ​ഷം ജി​എ​സ്ടി വ​രു​മാ​നം 33 ശ​ത​മാ​നമാ​ണു കൂ​ടി​യ​ത്. ജൂ​ലൈ മാ​സ​ത്തെ വി​ൽ​പ​ന​യു​ടെ വ​രു​മാ​ന​മാ​ണ് ഓ​ഗ​സ്റ്റി​ലേ​ത്. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

സാ​ധാ​ര​ണ​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ വ​രു​മാ​നം കൂ​ടു​ന്നി​ല്ലെ​ങ്കി​ലും കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​ക്കാ​ർ വ​രു​മാ​നം കൂ​ട്ടി​യ​ത്. ഉ​ത്സവസീ​സ​ണാ​യ​തി​നാ​ൽ അ​ടു​ത്ത മാ​സം റി​ക്കാ​ർ​ഡ് വ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ലെ ജി​എ​സ്ടി ശേ​ഖ​ര​ണം ശ​ക്ത​മാ​കു​മെ​ന്ന് ഡി​ലോ​യി​റ്റ് ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി എം.​എ​സ്. മ​ണി പ​റ​ഞ്ഞു.


തൈ​ര്, ല​സ്സി, മോ​ര്, പ​നീ​ർ, അ​വ​ൽ, ശ​ർ​ക്ക​ര, ഗോ​ത​ന്പു മാ​വ്, ധാ​ന്യ​ങ്ങ​ൾ, പു​തി​യ​തും ശീ​തീ​ക​രി​ച്ച​തും ഒ​ഴി​കെ​യു​ള്ള മാം​സം, മ​ത്സ്യം തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ക്കം പാ​യ്ക്കും ലേ​ബ​ലും ചെ​യ്ത​വ​യ്ക്കു​ള്ള ജി​എ​സ്ടി ഇ​ള​വു​ക​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ സ​ർ​ക്കാ​രു​ക​ളു​ടെ വ​രു​മാ​നം കൂ​ടി.

ഇ​വ​യ്ക്കെ​ല്ലാം ജൂ​ലൈ 18 മു​ത​ൽ ബ്രാ​ൻ​ഡി​നു തു​ല്യ​മാ​യി അ​ഞ്ചു ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ 47-ാമ​ത് ജി​എ​സ്ടി കൗ​ണ്‍സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. കൂ​ടാ​തെ എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ, പ്രി​ന്‍റിം​ഗ്- ഡ്രോ​യിം​ഗ് മ​ഷി, പ​വ​ർ ഡ്രൈ​വ് പ​ന്പു​ക​ൾ, ടെ​ട്രാ പാ​യ്ക്ക് തു​ട​ങ്ങി​യ​വ​യു​ടെ നി​കു​തിനി​ര​ക്ക് 12ൽ നി​ന്ന് 18 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. സോ​ളാ​ർ വാ​ട്ട​ർ ഹീ​റ്റ​റു​ക​ൾ​ക്കും ഫി​നി​ഷ്ഡ് ലെ​ത​റി​നു​മു​ള്ള നി​കു​തി അ​ഞ്ചി​ൽനി​ന്ന് 12 ശ​ത​മാ​ന​മാ​യി.

ച​ര​ക്ക് ഇ​റ​ക്കു​മ​തി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം 57 ശ​ത​മാ​നം കൂ​ടി. ആ​ഭ്യ​ന്ത​ര ഇ​ട​പാ​ടു​ക​ളി​ൽനി​ന്നു​ള്ള വ​രു​മാ​നം 19 ശ​ത​മാ​നം ഉ​യ​ർ​ന്നു. അ​ന്ത​ർ സം​സ്ഥാ​ന ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ-​വേ ബി​ല്ലു​ക​ളും കൂ​ടി. ജൂ​ണി​ലേ​ക്കാ​ൾ 20 ല​ക്ഷം കൂ​ടി ജൂ​ലൈ​യി​ൽ 7.6 കോ​ടി​യാ​യി ആ​കെ ഇ-​വേ ബി​ല്ലു​ക​ൾ.