എയർ ഇന്ത്യയുടെ ഓഹരിവില്പന; സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളും പു​തി​യ നി​യ​മ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചു
എയർ ഇന്ത്യയുടെ ഓഹരിവില്പന; സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളും പു​തി​യ നി​യ​മ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചു
Monday, July 22, 2019 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രി​ വി​ൽ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​ന്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളും പു​തി​യ നി​യ​മ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചു. 50,000 കോ​ടി രൂ​പ​യി​ല​ധി​കം സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ വൈ​കാ​തെ ആ​രം​ഭി​ക്കും. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ​ക്ക് പ​തി​നാ​യി​ര​ത്തോ​ളം സ്ഥി​രം ജീ​വന​ക്കാ​രു​ണ്ട്.

പ്ര​തി​ദി​നം 15 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ 76 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ശ്ര​മി​ച്ച​താ​ണ്. എ​ന്നാ​ൽ, ഏ​റെ ബാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​ഹ​രി വാ​ങ്ങാ​ൻ താ​ത്പ​ര്യ​പ്പെ​ട്ട് ആ​രും മു​ന്നോ​ട്ടു വ​ന്നി​ല്ല.


ഓ​ഹ​രി വി​ല്പ​ന വീ​ണ്ടും തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് എ‍യ​ർ ഇ​ന്ത്യ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ഈ ​മാ​സം മൂ​ന്നി​ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.