ഇന്ത്യക്കു പൂർണ പിന്തുണ: എഫ്ബിഐ
Monday, April 28, 2025 4:11 AM IST
വാഷിംഗ്ടൺ ഡിസി: പഹൽഗാം ഭീകരാക്രമണത്തെഅപലപിച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. ഇന്ത്യക്കു പൂർണ പിന്തുണ വാഗ്ദാനം ചെയ്ത പട്ടേൽ, സുരക്ഷാസേനയെ പ്രശംസിച്ചു.
“കാഷ്മീരിൽ നടന്ന ഭീകരാക്രമണത്തിന്റെ എല്ലാ ഇരകൾക്കും എഫ്ബിഐയുടെ അനുശോചനം അറിയിക്കുന്നു. ഇന്ത്യൻ സർക്കാരിനു ഞങ്ങളുടെ പൂർണ പിന്തുണ നൽകുന്നത് തുടരും. ഭീകരിൽനിന്നു ലോകം നേരിടുന്ന ഭീഷണികളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണിത്. ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നു”- പട്ടേൽ എക്സിൽ പോസ്റ്റിൽ വ്യക്തമാക്കി.