ബംഗ്ലാദേശിൽ തീപിടിത്തം; 16 മരണം
Thursday, October 16, 2025 12:34 AM IST
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്ത് ടെക്സ്റ്റൈൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. ധാക്കയിലെ മിർപുർ മേഖലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫാക്ടറിക്കു സമീപം രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും തീപിടിത്തമുണ്ടായി.
ടെക്സ്റ്റൈൽ ഫാക്ടറിയിലെ തീപിടിത്തം മൂന്നു മണിക്കൂറിനകം അണച്ചെങ്കിലും കെമിക്കൽ ഗോഡൗൺ അഗ്നിശമന സേനയ്ക്കു വലിയ വെല്ലുവളിയായിരുന്നു.
വിഷപ്പുക ശ്വസിച്ചതു മൂലമാണു ഭൂരിഭാഗം പേരും മരിച്ചതെന്ന് അധികൃതർ അറിയിച്ചു.