ശക്തി പ്രദർശിപ്പിച്ച് ഹമാസ്
Tuesday, October 14, 2025 3:06 AM IST
കയ്റോ: ഇന്നലെ ബന്ദിമോചനം നടക്കുന്നതിനിടെ ആയുധാരികളായ ഹമാസുകാർ ഗാസാ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. രണ്ടു വർഷത്തെ യുദ്ധത്തിൽ ശക്തിക്ഷയിച്ചിട്ടില്ല എന്നു കാണിക്കാനായിരുന്നു ഹമാസിന്റെ ശ്രമം.
ഹമാസിന്റെ സായുധവിഭാഗമായ അൽ ഖ്വാസം ബ്രിഗേഡിന്റെ വേഷം ധരിച്ച ഡസൻകണക്കിന് ആയുധധാരികൾ തെക്കൻ ഗാസയിലെ ആശുപത്രിയിൽ നിരന്നുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഗാസയുദ്ധത്തിൽ ആയിരക്കണക്കിനു ഹമാസുകാരെ ഇസ്രേലി സേന വകവരുത്തിയിരുന്നു. സംഘടനയുടെ ഒട്ടുമിക്ക നേതാക്കളും വധിക്കപ്പെട്ടു.