വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഗാ​​​സ​​​യി​​​ലെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

“യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു. നി​​​ങ്ങ​​​ൾ​​​ക്ക​​​തു മ​​​ന​​​സി​​​ലാ​​​യോ?” - ഇ​​​സ്ര​​​യേ​​​ൽ-​​​ഹ​​​മാ​​​സ് സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്ന് പ​​​റ​​​യാ​​​നാ​​​കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു​​​ത്ത​​​ര​​​മാ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു. “എ​​​ല്ലാ​​​വ​​​രും വ​​​ള​​​രെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​ണെ​​​ന്നും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ല​​​നി​​​ൽ​​​ക്കും. യു​​​ദ്ധ​​​ങ്ങ​​​ൾ തീ​​​ർ​​​ക്കു​​​ന്ന​​​തി​​​ലും സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും ഞാ​​​ൻ മി​​​ടു​​​ക്ക​​​നാ​​​ണ്”- ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഗാ​​​സ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു സ​​​മാ​​​ധാ​​​ന ബോ​​​ർ​​​ഡ്


ഗാ​​​സ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. ഗാ​​​സ​​​യി​​​ൽ കാ​​​ലു കു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹം. വ​​​രു​​​ന്ന പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളി​​​ൽ ഗാ​​​സ വ​​​ലി​​​യൊ​​​രു അ​​​ദ്ഭു​​​ത​​​മാ​​​യി​​​രി​​​ക്കും. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ഉ​​​ട​​​ൻ​​​ത​​​ന്നെ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​കും. ഗാ​​​സ​​​യ്ക്കു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കാ​​​നാ​​​യി ഒ​​​രു ‘സ​​​മാ​​​ധാ​​​ന ബോ​​​ർ​​​ഡ്’ ഉ​​​ട​​​ൻ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

ട്രം​​​പി​​​ന്‍റെ പ​​​ശ്ചി​​​മേ​​​ഷ്യാ യാ​​​ത്ര​​​യി​​​ൽ യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ, പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.