ഫ്രഞ്ച് ബാറിൽ ഗ്രനേഡ് ആക്രമണം
Friday, February 14, 2025 4:42 AM IST
പാരീസ്: ഫ്രാൻസിലെ ഗ്രെനോബ്ല നഗരത്തിൽ ബാറിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കു പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ബാറിലെത്തിയ അക്രമി ഗ്രനേഡ് എറിയുകയായിരുന്നു.
ഇയാളുടെ കൈവശം യന്ത്രത്തോക്കും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു മയക്കുമരുന്നുമാഫിയ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.