ദ ​​ഹേ​​ഗ്: ​​ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ൻ പ്രതിരോധമ​​ന്ത്രി യൊ​​വാ​​വ് ഗാ​​ല​​ന്‍റ് എ​​ന്നി​​വ​​ർ​​ക്കും ഹ​​മാ​​സ് ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ ക​​മാ​​ൻ​​ഡ​​ർ മു​​ഹ​​മ്മ​​ദ് ദെ​​യി​​ഫി​​നും (ഇ​​ബ്രാ​​ഹിം അ​​ൽ മ​​സ്രി) എ​​തി​​രേ അ​​ന്താ​​രാ​​ഷ്‌​​ട്ര ക്രി​​മി​​ന​​ൽ കോ​​ട​​തി (ഐ​​സി​​സി) അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചു. യു​​ദ്ധ​​ക്കു​​റ്റ​​ങ്ങ​​ൾ, മാ​​ന​​വ​​രാ​​ശി​​ക്കെ​​തി​​രാ​​യ കു​​റ്റ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ പേ​​രി​​ലാ​​ണി​​ത്.

ഗാ​​സ നി​​വാ​​സി​​ക​​ളെ പ​​ട്ടി​​ണി​​ക്കി​​ടു​​ന്ന​​തി​​ലും പ​​ല​​സ്തീ​​ൻ ജ​​ന​​ത​​യെ പീ​​ഡി​​പ്പി​​ക്കു​​ന്ന​​തി​​ലും നെ​​ത​​ന്യാ​​ഹു​​വി​​നും ഗാ​​ല​​ന്‍റി​​നും ക്രി​​മി​​ന​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടെ​​ന്ന് മൂ​​​​​ന്നം​​​​​ഗ ജ​​​​​ഡ്ജി​​​​​മാ​​​​​രു​​​​​ടെ പാ​​​​​ന​​​​​ൽ ഐ​​​​​ക​​​​​ക​​​​​ണ്ഠ്യേ​​​​​ന​​​ വി​​ല​​യി​​രു​​ത്തി.

ഗാ​​സ യു​​ദ്ധ​​ത്തി​​നു കാ​​ര​​ണ​​മാ​​യ 2023 ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് മു​​ഹ​​മ്മ​​ദ് ദെ​​യി​​ഫി​​നെ​​തി​​രേ വാ​​റ​​ന്‍റ്. ഇ​​യാ​​ളെ വ​​ധി​​ച്ച​​താ​​യി ഇ​​സ്ര​​യേ​​ൽ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും ഹ​​മാ​​സ് ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ഇ​​യാ​​ൾ മ​​രി​​ച്ചു​​വെ​​ന്നു സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ പ്രോ​​സി​​ക്യൂ​​ഷ​​ന് ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വാ​​റ​​ന്‍റെ​​ന്ന് ഐ​​സി​​സി വി​​ശ​​ദീ​​ക​​രി​​ച്ചു.

ഐ​​സി​​സി ചീ​​ഫ് പ്രോ​​സി​​ക്യൂ​​ട്ട​​ർ ക​​രീം ഖാ​​ൻ മേ​​യ് 20നാ​​ണ് ഇ​​സ്രേ​​ലി, ഹ​​മാ​​സ് നേ​​തൃ​​ത്വ​​ത്തി​​നെ​​തി​​രേ അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഹ​​മാ​​സ് നേ​​താ​​ക്ക​​ളാ​​യ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ, യ​​ഹ്യ സി​​ൻ​​വ​​ർ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യും വാ​​റ​​ന്‍റ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് ഇ​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.


അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, നെ​​​​​​ത​​​​​​ന്യാ​​​​​​ഹു​​​​​​വി​​നും ഗാ​​ല​​ന്‍റി​​നും എ​​തി​​രേ അ​​​​​​റ​​​​​​സ്റ്റ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​ണ്ടാ​​​​​​കാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യി​​​​​​ല്ല. അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ക്രി​​​​​​മി​​​​​​ന​​​​​​ൽ കോ​​​​​​ട​​​​​​തി​​​​​​ക്കു സ്വ​​​​​​ന്ത​​​​​​മാ​​​​​​യി പോ​​​​​​ലീ​​​​​​സ് ഇ​​​​​​ല്ല. ഐ​​സി​​സി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ 124 രാ​​ജ്യ​​ങ്ങ​​ളാ​​ണ് അ​​റ​​സ്റ്റ് ന​​ട​​പ്പാ​​ക്ക​​ണോ എ​​ന്നു തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. ഇ​​സ്ര​​യേ​​ലും അ​​മേ​​രി​​ക്ക​​യും ഐ​​സി​​സി​​യി​​ൽ അം​​ഗ​​ങ്ങ​​ള​​ല്ല. ഐ​​സി​​സി തീ​​രു​​മാ​​നം യ​​ഹൂ​​ദ​​വി​​രു​​ദ്ധ​​ത​​​​യാ​​ണെ​​ന്ന് ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് അ​​പ​​ല​​പി​​ച്ചു.

യു​​ക്രെ​​യ്ൻ യു​​ദ്ധ​​ക്കു​​റ്റ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ദി​​മി​​ർ പു​​ടി​​നെ​​തി​​രേ ഐ​​സി​​സി മു​​ന്പ് അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. ഐ​​​​​​സി​​​​​​സി അം​​​​​​ഗ​​​​​​മാ​​യ മം​​​​​​ഗോ​​​​​​ളി​​​​​​യ പു​​​​​​ടി​​​​​​ൻ സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും അ​​​​​​റ​​​​​​സ്റ്റു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല.