കീ​​​വ്: യു​​​ക്രെ​​​യ്നു നേ​​​രേ റ​​​ഷ്യ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ (ഐ​​​സി​​​ബി​​​എം) പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​റി​​യി​​ച്ച​​​ത്. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​രം മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉപ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​ത് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ആ​​​ണെ​​​ങ്കി​​​ലും ഐ​​​സി​​​ബി​​​എം അ​​​ല്ലെ​​​ന്ന് പേ​​​രു​​​ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

വ്യാ​​​ഴാ​​​ഴ്ച കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ നി​​​പ്രോ​​​യ്ക്കു നേ​​​ർ​​​ക്കാ​​​ണ് ഐ​​​സി​​​ബി​​​എം ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വ്യോ​​​മ​​​സേ​​​ന അ​​​റി​​​യി​​​ച്ചു. ന​​​ഗ​​​ര​​​ത്തി​​​ലെ വ്യ​​​വ​​​സാ​​​യകേ​​​ന്ദ്ര​​​ത്തി​​​ൽ വ​​​ലി​​​യ തീ​​​പി​​​ടി​​​ത്തമുണ്ടാ​​​യി.

യു​​​ക്രെ​​​യ്ൻ സേ​​​ന യു​​​എ​​​സ്, ബ്രി​​​ട്ടീ​​​ഷ് നി​​​ർ​​​മി​​​ത മി​​​സൈ​​​ലു​​​ക​​​ൾ റ​​​ഷ്യ​​​ൻ​​ ഭൂ​​​മി​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു നി​​​പ്രോ​​​യി​​​ലെ ആ​​​ക്ര​​​മ​​​ണം.

വി​​​ദൂ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള ഐ​​​സി​​​ബി​​​എം ഇ​​​തി​​​നു മു​​​ന്പ് ലോ​​​ക​​​ത്തി​​​ലെ ഒ​​​രു സേ​​​ന​​​യും പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​​ൻ സേ​​​ന നി​​​പ്രോ​​​യി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ആ​​​ണ​​​വ പോ​​​ർ​​​മു​​​ന ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല.


2012ൽ ​​​റ​​​ഷ്യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ച ആ​​​ർ​​​എ​​​സ്-26 റു​​​ബേ​​​ഷ് ഐ​​​സി​​​ബി​​​എം ആ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. 12 മീ​​​റ്റ​​​ർ നീ​​​ള​​​വും 36 ട​​​ൺ ഭാ​​​ര​​​വു​​​മു​​​ള്ള കൂ​​​റ്റ​​​ൻ മി​​​സൈ​​​ലി​​​ന് 5,800 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നാ​​​കും.

ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക്, ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ളും റ​​​ഷ്യ വ്യാ​​​ഴാ​​​ഴ്ച യു​​​ക്രെ​​​യ്നു നേ​​​ർ​​​ക്കു പ്ര​​​യോ​​​ഗി​​​ച്ചു. ഇ​​​തെ​​​ല്ലാം വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് യു​​​ക്രെ​​​യ്ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

മു​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​ക്രെ​​​യ്ൻ സേ​​​ന യു​​​എ​​​സ് നി​​​ർ​​​മി​​​ത അ​​​റ്റാ​​​കാം​​​സ്, ബ്രി​​​ട്ടീ​​​ഷ് നി​​​ർ​​​മി​​​ത സ്റ്റോം​​​ഷാ​​​ഡോ മി​​​സൈ​​​ലു​​​ക​​​ൾ റ​​​ഷ്യ​​​ക്കു നേ​​​രേ പ്ര​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​യെ​​​ല്ലാം വെ​​​ടി​​​വ​​​ച്ചി​​​ട്ടു​​​വെ​​​ന്നു റ​​​ഷ്യ​​​യും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പൂ​​​ട്ടി​​​യ കീ​​​വി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി ഇ​​​ന്ന​​​ലെ തു​​​റ​​​ന്നു.