8000 മീറ്ററിനു മുകളിൽ ഉയരമുള്ള 14 കൊടുമുടികളും കീഴടക്കി പതിനെട്ടുകാരൻ നിമ റിൻജി
Thursday, October 10, 2024 1:35 AM IST
കാഠ്മണ്ഡു: ലോകത്തിലെ 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള 14 കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി സ്വന്തമാക്കി നേപ്പാൾ സ്വദേശി നിമ റിൻജി ഷെർപ്പ. രണ്ടു വർഷവും 40 ദിവസവും കൊണ്ടാണ് പതിനെട്ടുകാരനായ നിമ 14 കൊടുമുടികൾ കയറിയത്.
പർവതാരോഹണ പങ്കാളിയായ പാസാംഗ് നൂർബു ഷെർപ്പയ്ക്കൊപ്പം ഇന്നലെ രാവിലെ 6.05ന് 14-ാമത്തെ കൊടുമുടിയിൽ എത്തിയതായി നിമയുടെ പിതാവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ താഷി ലക്പ ഷെർപ പറഞ്ഞു. പർവതാരോഹകർക്ക് വേണ്ട സഹായം ചെയ്യുന്നവരാണ് ഷെർപ്പകൾ.