ഭീകരാക്രമണ പദ്ധതി: അഫ്ഗാൻ പൗരൻ അറസ്റ്റിൽ
Thursday, October 10, 2024 1:34 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന നവംബർ അഞ്ചിന് ഭീകരാക്രമണത്തിനു പദ്ധതിയിട്ട നസീർ അഹമ്മദ് താഹേദി (27) എന്ന അഫ്ഗാൻ പൗരനെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘനടയ്ക്കുവേണ്ടിയാണ് ആക്രമണം നടത്താൻ ശ്രമിച്ചത്.
2021ൽ പ്രത്യേക വീസയിൽ ഭാര്യക്കും കുഞ്ഞിനും ഒപ്പം യുഎസിലേക്കു കുടിയേറിയ ഇയാൾ ഒക്ലഹോമ സിറ്റിയിലാണു താസമിച്ചിരുന്നത്.
വോട്ടിംഗ് ദിനത്തിൽ ജനക്കൂട്ടത്തെ ആക്രമിക്കാനും ചാവേറാകാനും ഇയാൾ തയാറെടുക്കുകയായിരുന്നുവെന്നു ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ വ്യക്തമാക്കി.
ആയുധങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.