ഗാസയുടെ ഗതിവ രും: ലബനീസ് ജനതയോട് നെതന്യാഹു
Thursday, October 10, 2024 1:35 AM IST
ടെൽ അവീവ്: ഗാസ നേരിട്ട നാശം ലബനനും നേരിടേണ്ടിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണി.
ഗാസയിൽ കാണുന്ന നാശവും ദുരിതവും ഒഴിവാക്കുന്നതിനു ലബനീസ് ജനത ഹിസ്ബുള്ള ഭീകരരെ പുറത്താക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.
ലബനീസ് ജനതയെ അഭിസംബോധന ചെയ്ത് വീഡിയോ സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രക്ഷിക്കാനുള്ള അവസരം ലബനീസ് ജനതയ്ക്കുണ്ട്.
ദീർഘകാല യുദ്ധത്തിലേക്കു ലബനൻ നിപതിക്കുന്നതു തടയാം. ലബനനെ ഹിസ്ബുള്ള മുക്തമാക്കിയാൽ ഈ യുദ്ധം അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.