ആശുപത്രികൾ നിലച്ചു
Saturday, October 5, 2024 10:49 PM IST
ബെയ്റൂട്ട്: ഇസ്രേലി വ്യോമാക്രമണത്തെത്തുടർന്ന് തെക്കൻ ലബനനിലെ ആരോഗ്യസംവിധാനങ്ങൾ നിലയ്ക്കുന്നു. വെള്ളിയാഴ്ച നാല് ആശുപത്രികൾ പ്രവർത്തനം നിർത്തി.
രണ്ട് ആംബുലൻസുകൾക്കു നേർക്കുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ ഏഴ് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ട മർജായൂൻ ഗവൺമെന്റ് ആശുപത്രിയും ഇതിൽ ഉൾപ്പെടുന്നു. ആശുപത്രിയിലെ 120ഓളം ജീവനക്കാർ ഭീതിമൂലം ജോലിക്കെത്തുന്നില്ല.
രണ്ടാഴ്ചയ്ക്കിടെ ലബനനിലെ 37 ആരോഗ്യ കേന്ദ്രങ്ങൾ പൂട്ടിയതായി ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിരുന്നു.
ഹിസ്ബുള്ള ഭീകരർ ആശുപത്രി വാഹനങ്ങളിൽ ആയുധം കടത്തുന്നതായി ഇസ്രയേൽ ആരോപിച്ചു.