ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണം; ബാലൻ മരിച്ചു
ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണം; ബാലൻ മരിച്ചു
Friday, July 5, 2024 12:39 AM IST
കാ​​​ൻ​​​ബ​​​റ: മു​​​ത​​​ല​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ചു​​​വെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന പ​​​ന്ത്ര​​​ണ്ടു​​​കാ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

നോ​​​ർ​​​ത്തേ​​​ൺ ടെ​​​റി​​​ട്ട​​​റി​​​യി​​​ലെ ഡാ​​​ർ​​​വി​​​ൻ ന​​​ഗ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു ബാ​​​ല​​​നെ കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​വി​​​ടെ മു​​​ത​​​ല​​​യെ ക​​​ണ്ടി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സി​​​നൊ​​​പ്പം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും തെ​​​ര​​​ച്ചി​​​ലി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

ഉ​​​പ്പു​​​വെ​​​ള്ള​​​ത്തി​​​ൽ ജീ​​​വി​​​ക്കു​​​ന്ന മു​​​ത​​​ല​​​ക​​​ളെ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ വ​​​ട​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തു​​​ട​​​നീ​​​ളം ക​​​ണ്ടു​​​വ​​​രു​​​ന്ന​​​താ​​​ണ്. അ​​​ന്യം​​​നി​​​ന്നു​​​പോ​​​കു​​​മെ​​​ന്നു ക​​​രു​​​തി​​​യ ഇ​​​വ 1970ലെ ​​​വേ​​​ട്ട​​​നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​ശേ​​​ഷം പെ​​​രു​​​കി. ഇ​​​ന്ന് നോ​​​ർ​​​ത്തേ​​​ൺ ടെ​​​റി​​​ട്ട​​​റി​​​യി​​​ൽ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്ത് മു​​​ത​​​ല​​​ക​​​ളു​​​ണ്ട്. മു​​​ത​​ല​​​ക​​​ൾ മ​​​നു​​​ഷ്യ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് പ​​​തി​​​വു സം​​​ഭ​​​വ​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.