സാന്പത്തികം വെല്ലുവിളി: ആദ്യ വനിതാ ചാൻസലർ
Saturday, July 6, 2024 12:15 AM IST
ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചാൻസലറാണ് (ധനമന്ത്രി) റേച്ചൽ റീവ്സ്. കൺസർവേറ്റീവ് ഭരണത്തിൽ ശുഷ്കമായ സാന്പത്തികമേഖലയാണ് തനിക്കു മുന്നിലുള്ളതെന്ന് റീവ്സ് പറഞ്ഞു.
സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തലായിരിക്കും ലേബർ സർക്കാരിന്റെ വലിയ വെല്ലുവിളി. സ്വകാര്യ നിക്ഷേപം ആകർഷിക്കലാണ് ഇതിനുള്ള പോംവഴിയെന്നും റീവ്സ് കൂട്ടിച്ചേർത്തു.