ലിസ് ട്രസും 11 മന്ത്രിമാരും തോറ്റു
Saturday, July 6, 2024 12:15 AM IST
ലണ്ടൻ: ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിയായതിന്റെ റിക്കാർഡ് പേറുന്ന ലിസ് ട്രസും സുനാക്കിന്റെ മന്ത്രിസഭയിലെ 11 അംഗങ്ങളും തോറ്റു.
സൗത്ത് വെസ്റ്റ് നോർഫോക്കിൽ ലേബർ സ്ഥാനാര്‍ഥിയോട് നേരിയ മാർജിനിലായിരുന്നു ലിസ് ട്രസിന്റെ തോൽവി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 24,180 വോട്ടിന്റെ വൻ ഭൂരിപക്ഷം ലഭിച്ചതാണ്.
ഋഷി സുനാക്കിനു മുന്‍പ് 49 ദിവസം മാത്രമാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായിരുന്നത്. സുനാക്കിന്റെ പ്രതിരോധമന്ത്രി ഗ്രാന്റ് ഷാപ്സ്, ഹൗസ് ഓഫ് കോമൺസ് ലീഡർ പെന്നി മോർഡന്റ്, വിദ്യാഭ്യാസമന്ത്രി ഗില്യൻ കീഗൻ, സാംസ്കാരികമന്ത്രി ലൂസി ഫ്രേസർ തുടങ്ങിയവരും തോറ്റു.
പ്രധാനമന്ത്രി സുനാക് റിച്ച്മണ്ട് ആൻഡ് നോർത്തലേർട്ടൺ മണ്ഡലത്തിൽ 12,000 വോട്ടുകൾക്ക് ജയിച്ചു.