പാർട്ടി പദവിയും ഒഴിയും
Saturday, July 6, 2024 12:15 AM IST
ലണ്ടൻ: തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു പിന്നാലെ ഋഷി സുനാക് പ്രധാനമന്ത്രിപദം രാജിവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘10 ഡൗണിംഗ് സ്ട്രീറ്റി’നു മുന്നിൽ നടത്തിയ അവസാന പത്രസമ്മേളനത്തിൽ, കൺസർവേറ്റീവ് പാർട്ടിയുടെ നേതൃപദവി വൈകാതെ ഒഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്വം സുനാക് ഏറ്റെടുത്തു. ജനരോഷം മാനിക്കുന്നു. സർക്കാർ മാറണമെന്ന് ജനം വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നു.
ജനവിധി മാത്രമാണ് മാനിക്കേണ്ടത്. കീയർ സ്റ്റാർമറിന്റെ പുതിയ സർക്കാരിന് സുനാക് ആശംസകൾ നേർന്നു.