പ്രചണ്ഡ ബുധനാഴ്ച വിശ്വാസവോട്ട് തേടും
Saturday, July 6, 2024 2:00 AM IST
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നേരിടും. വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റ് സെക്രട്ടേറിയറ്റിനു കത്തയച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാരിനു പിന്തുണ നൽകിയിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ-യുഎംഎൽ) നേപ്പാളി കോണ്‍ഗ്രസുമായി ധാരണയായതോടെയാണ് പ്രചണ്ഡ മന്ത്രിസഭ പ്രതിസന്ധിയിലായത്.