പാർലമെന്‍റിൽ 28 ഇന്ത്യൻ വംശജർ
പാർലമെന്‍റിൽ  28 ഇന്ത്യൻ വംശജർ
Saturday, July 6, 2024 12:15 AM IST
ല​​ണ്ട​​ൻ: ഇ​​ത്ത​​വണ യു​​കെ പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് 28 ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ർ. സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ പ്ര​​ധാ​​ന​​മ​​ന്ത്രി ഋ​​ഷി സു​​നാ​​ക് ആ​​ണ് ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​രി​​ൽ ഏ​​റ്റ​​വും പ്ര​​മു​​ഖ​​ൻ. റി​​ച്ച്മോ​​ണ്ട് ആ​​ൻ​​ഡ് നോ​​ർ​​ത്ത​​ല്ലെ​​ർ​​ട്ട​​ൺ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണ് സു​​നാ​​ക് വി​​ജ​​യി​​ച്ച​​ത്. സു​​വെ​​ല്ല ബ്രേ​​വ​​ർ​​മാ​​ൻ, പ്രീ​​തി പ​​ട്ടേ​​ൽ, ക്ലെ​​യ​​ർ കു​​ടി​​ഞ്ഞോ, ഗ​​ഗ​​ൻ മൊ​​ഹീ​​ന്ദ്ര, ശി​​വാ​​നി രാ​​ജ എ​​ന്നി​​വ​​രാ​​ണ് ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ച പ്ര​​മു​​ഖ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ർ.

ലേ​​ബ​​ർ പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ലാ​​ണ് കൂ​​ടു​​ത​​ൽ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ർ വി​​ജ​​യി​​ച്ച​​ത്-19 പേ​​ർ. സീ​​മ മ​​ൽ​​ഹോ​​ത്ര, വ​​ലേ​​രി വാ​​സ്, ലി​​സ ന​​ന്ദി, പ്രീ​​തം കൗ​​ർ ഗി​​ൽ, ത​​ൻ​​മ​​ൻ​​ജീ​​ത് സിം​​ഗ് ധേ​​സി, ന​​വേ​​ന്ദു മി​​ശ്ര, നാ​​ദി​​യ വി​​ട്ടോ​​മെ എ​​ന്നി​​വ​​ർ സീ​​റ്റ് നി​​ല​​നി​​ർ​​ത്തി.


മ​​ല​​യാ​​ളി​​യാ​​യ സോ​​ജ​​ൻ ജോ​​സ​​ഫ്, ജാ​​സ് അ​​ത്‌​​വാ​​ൽ, ബാ​​ഗ്ഗി ശ​​ങ്ക​​ർ, സ​​ത്‌​​വീ​​ർ കൗ​​ർ, ഹ​​ർ​​പ്രീ​​ത് ഉ​​പ്പ​​ൽ, വാ​​രീ​​ന്ദ​​ർ ജ​​സ്, ഗു​​രീ​​ന്ദ​​ർ ജോ​​സ​​ൻ, ക​​നി​​ഷ്ക നാ​​രാ​​യ​​ൺ, സോ​​ണി​​യ കു​​മാ​​ർ, സു​​രീ​​ന ബ്രാ​​ക്ക​​ൺ​​ബ്രി​​ഡ്ജ്, കി​​രി​​ത് എ​​ന്‍റ്‌​​വി​​സി​​ൽ, ജീ​​വ​​ൻ സാ​​ന്ദ​​ർ എ​​ന്നി​​വ​​രാ​​ണ് ലേ​​ബ​​ർ പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ൽ ക​​ന്നി​​വി​​ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ർ.

ലി​​ബ​​റല്‍ ഡെമോ​​ക്രാ​​റ്റ് പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​യാ​​യി മു​​നീ​​റ വി​​ൽ​​സ​​ൺ വി​​ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.