പീഡനശ്രമം: ജർമനിയിൽ സിറിയൻ അഭയാർഥികൾ അറസ്റ്റിൽ
Tuesday, July 2, 2024 12:00 AM IST
ബർലിൻ: കിഴക്കൻ ജർമനയിലെ കെംനിറ്റ്സ് പട്ടണത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഏഴ് സിറിയൻ അഭയാർഥികളെ അറസ്റ്റ് ചെയ്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗരത്തിലെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയെ യുവാക്കൾ കൂട്ടംചേർന്ന് ആക്രമിക്കുകയും വലിച്ചിഴച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു.
യുവതിയെ കറിപ്പിടിച്ചതോടെ അവർ നിലവിളിക്കുകയും ഒരാൾ ഓടിയെത്തുകയും ചെയ്തു.
അയാളെയും മർദിച്ച് അവശനാക്കിയെങ്കിലും കൂടുതൽ ആളുകളെത്തി ഇരുവരെയും രക്ഷിച്ചു.
ഓടി രക്ഷപ്പെട്ട അക്രമികളെ പിന്നീട് പോലിസ് പിടികൂടി കേസെടുത്തു. 15 മുതൽ 23 വരെ പ്രായമുള്ളവരാണ് പ്രതികൾ.