ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
Monday, July 1, 2024 7:52 AM IST
പാരീസ്: വടക്കുകിഴക്കൻ ഫ്രാൻസിൽ വിവാഹച്ചടങ്ങിനിടെ ഉണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി തിയോൺവിൽ നഗരത്തിലുണ്ടായ സംഭവത്തിനു പിന്നിൽ മയക്കുമരുന്നു സംഘങ്ങൾക്കിടയിലെ കുടിപ്പകയാണെന്ന് പോലീസ് സംശയിക്കുന്നു. വെടിയുതിർത്തശേഷം രക്ഷപ്പെട്ട അക്രമികൾക്കായി തെരച്ചിൽ നടത്തുന്നു.