ഗാസ: കടൽപ്പാലത്തിലൂടെ സഹായം എത്തിത്തുടങ്ങി
Saturday, May 18, 2024 12:39 AM IST
ദോഹ: അമേരിക്ക നിർമിച്ച കടൽപ്പാലത്തിലൂടെ ഗാസയിൽ സഹായമെത്തിത്തുടങ്ങി. ഇന്നലെ രാവിലെ ഒന്‍പതു മുതൽ ലോറികൾ പാലത്തിലൂടെ നീങ്ങിത്തുടങ്ങി.
ഗാസയിൽ സഹായമെത്തിക്കാൻ വേണ്ടിയുള്ള ഈ ശ്രമത്തിനു ജീവകാരുണ്യ സ്വഭാവം മാത്രമാണുള്ളതെന്ന് യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് വിശദീകരിച്ചു. അതേസമയം, വേഗത്തിലും ഫലപ്രദമായും സഹായമെത്തിക്കാൻ കഴിയുന്നത് കരവഴിയാണെന്നും കടൽപ്പാലം അതിനു പകരമാകില്ലെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.
കടൽപ്പാലത്തിലൂടെ വരും ദിവസങ്ങളിൽ 500 ടൺ സഹായവസ്തുക്കൾ ഗാസയിലെത്തിച്ചേരുമെന്നാണു യുഎസ് അറിയിച്ചിരിക്കുന്നത്. പാലത്തിന്റെ നിർമാണത്തിലും പ്രവർത്തനത്തിലും ബ്രിട്ടീഷ് സേനയും ചേർന്നിരുന്നു. ആഴ്ചകൾക്കു മുന്‍പാണു പാലത്തിന്റെ നിർമാണം ആരംഭിച്ചത്.