വ്യാപാര നിയന്ത്രണം
Wednesday, April 10, 2024 12:29 AM IST
അങ്കാറ: ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി തുർക്കി അറിയിച്ചു.
സിമന്റ്, ഉരുക്ക് തുടങ്ങി 54 ഉത്പന്നങ്ങൾക്കു ബാധകമായിരിക്കും. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതു വരെ നിയന്ത്രണം തുടരും.
വിമാനത്തിലൂടെ ഗാസയിൽ സഹായം വിതരണം ചെയ്യാനുള്ള തുർക്കിയുടെ നീക്കം ഇസ്രയേൽ കഴിഞ്ഞദിവസം തടഞ്ഞതായി ആരോപണമുണ്ടായിരുന്നു.