ഹൂതികളുടെ ആക്രമണം നേരിട്ട കപ്പൽ മുങ്ങി
Sunday, March 3, 2024 1:47 AM IST
സനാ: രണ്ടാഴ്ച മുന്പ് യെമനിലെ ഹൂതി വിമതരുടെ ആക്രമണം നേരിട്ട റൂബിമർ എന്ന ചരക്കുകപ്പൽ മുങ്ങി. ആക്രമണത്തിൽ വലിയ നാശമുണ്ടായ കപ്പൽ ജീവനക്കാർ ഉപേക്ഷിച്ചിരുന്നു. കടൽപ്രക്ഷുബ്ധമായതിനെത്തുടർന്ന് കപ്പൽ മുങ്ങിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ആയിരക്കണക്കിനു ടൺ എണ്ണയും വളവും കയറ്റിയ കപ്പൽ മുങ്ങിയത് മേഖലയിൽ വലിയ പരിസ്ഥിതിപ്രശ്നത്തിനു കാരണമായേക്കും.
ഫെബ്രുവരി 18നു ചെങ്കടലിലൂടെ നീങ്ങുന്പോഴാണ് കപ്പലിൽ ഹൂതി മിസൈൽ പതിക്കുന്നത്.
ഇസ്രയേലിനുള്ള ആയുധങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് ഹൂതികൾ ആരോപിച്ചു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ ചരക്കുകപ്പലുകൾ ആക്രമിക്കുന്നത്.