ലൈസൻസില്ല; ഫ്രഞ്ച് നടന്‍റെ വീട്ടിൽ 72 തോക്ക്
ലൈസൻസില്ല;  ഫ്രഞ്ച് നടന്‍റെ വീട്ടിൽ 72 തോക്ക്
Thursday, February 29, 2024 1:47 AM IST
പാ​രീ​സ്: ​വി​ഖ്യാ​ത ഫ്ര​ഞ്ച് ച​ല​ച്ചി​ത്രന​ട​ൻ അ​ല​ൻ ദു​ല​ന്‍റെ ഭ​വ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത് 72 തോ​ക്കു​ക​ളും മൂ​വാ​യി​രം വെ​ടി​യു​ണ്ട​ക​ളും. സ്വ​ന്ത​മാ​യി ഷൂ​ട്ടിം​ഗ് റേ​ഞ്ചുമു​ണ്ട്. അ​തേ​സ​മ​യം, തോ​ക്കു കൈ​വ​ശം വ​യ്ക്കാ​നു​ള്ള ലൈ​സ​ൻ​സ് നടനി​ല്ല.

എ​ൺ​പ​ത്തെ​ട്ടു​കാ​രാ​നാ​യ അ​ല​ൻ ദു​ല​ൻ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്. 2019ൽ ​പ​ക്ഷാ​ഘാ​തം വ​ന്നി​രു​ന്നു. കോ​ട​തി നി​യ​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടു​ത്തി​ടെ ന​ട​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ​പ്പോ​ൾ, തോ​ക്കു ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.