നവൽനിയുടെ മരണം: ഉത്തരവാദി പുടിനെന്ന് ബൈഡൻ
Sunday, February 18, 2024 1:04 AM IST
വാഷിംഗ്ടൺ ഡിസി: നവൽനിയുടെ മരണത്തിനുത്തരവാദി റഷ്യൻ പ്രസിഡന്റ് വ്ലാദിർ പുടിനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
നവൽനിയുടെ മരണവാർത്തയിൽ ഒട്ടും അദ്ഭുതമില്ല. പുടിൻ ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്കെതിരേ നവൽനി ധൈര്യത്തോടെ നിലകൊണ്ടു. അതിന്റെ പേരിൽ വിഷപ്രയോഗവും തടവും നേരിട്ടു. 2020ൽ വിഷപ്രയോഗം നേരിട്ട സമയത്ത് നവൽനിക്ക് വിദേശത്ത് അഭയം തേടാൻ അവസരം ലഭിച്ചതാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നവൽനിയുടെ മരണം ദാരുണവാർത്തയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പ്രതികരിച്ചു. നവൽനിയുടെ മരണത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും ബ്രിട്ടൻ നടപടികളെടുക്കുമെന്നും വിദേശകാര്യമന്ത്രിയും മുൻ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറോൺ പറഞ്ഞു.