ഉമർ അയൂബ് ഖാൻ പിടിഐയുടെ പ്രധാനമന്ത്രി സ്ഥാനാർഥി
Friday, February 16, 2024 2:41 AM IST
ഇസ്ലാമാബാദ്: ഉമർ അയൂബ് ഖാനെ പിടിഐയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇമ്രാൻ ഖാൻ നിർദേശിച്ചു. മുൻ സൈനിക ഭരണാധികാരി അയൂബ് ഖാന്റെ കൊച്ചുമകനാണ് അന്പത്തിനാലുകാരനായ ഉമർ. 2018ലാണ് ഇദ്ദേഹം പിടിഐയിൽ ചേർന്നത്.
ഇമ്രാന്റെ പാർട്ടിയായ പിടിഐ പിന്തുണച്ച നൂറിലേറെ പേർ ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.