മാർപാപ്പ ദുഃഖം രേഖപ്പെടുത്തി
Sunday, June 4, 2023 12:42 AM IST
വത്തിക്കാൻ: ഒഡീഷയിലെ ബാലസോറിനടുത്തുണ്ടായ ട്രെയിനപകടത്തിൽ ഫ്രാൻസിസ് മാർപാപ്പ അതീവ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.
മൂന്നു ട്രെയിനുകൾ അപകടത്തിൽപ്പെട്ടു നിരവധി വിലയേറിയ ജീവനുകൾ നഷ്ടപ്പെടാനിടയായത് തന്നെ ഏറെ ദുഃഖിതനാക്കിയെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമറിയിക്കുന്നതിനൊപ്പം പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാർഥിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
മാർപാപ്പയുടെ അനുശോചനസന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ മുഖേനയാണ് ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലിക്ക് അയച്ചുകൊടുത്തത്.