മൂന്ന് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
Sunday, June 4, 2023 12:18 AM IST
ടെൽ അവീവ്: ഈജിപ്ഷ്യൻ അതിർത്തിയിൽ തീവ്രവാദിയുടെ വെടിയേറ്റ് മൂന്നു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു.
ഭീകരവാദിയെ ഏറ്റുമുട്ടലിൽ വധിച്ചു. അതിർത്തിയിലെ ഇസ്രേലി ഗാർഡ് പോസ്റ്റിൽ രണ്ടു സൈനികരുടെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തുകയായിരുന്നു. ഇവരുമായി റേഡിയോയിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ സൈനികസംഘമാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
തീവ്രവാദിക്കായി തുടർന്നു നടന്ന തെരച്ചിലിടെ ഏറ്റമുട്ടലുണ്ടാവുകയായിരുന്നു. മറ്റൊരു ഇസ്രേലി സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു. സംഭവസ്ഥലത്തുകൂടി മയക്കുമരുന്നു കടത്താനുള്ള ശ്രമം വെള്ളിയാഴ്ച അർധരാത്രി ഇസ്രേലി സേന തടയുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.