കാര്ബണ് ബഹിര്ഗമനം കുറയ്ക്കാന് ഹ്രസ്വദൂര വിമാനങ്ങള്ക്ക് ഫ്രാന്സ് വിലക്കേര്പ്പെടുത്തി
Thursday, May 25, 2023 1:07 AM IST
ജോസ് കുമ്പിളുവേലില്
പാരീസ്: കാര്ബണ് പുറന്തള്ളല് കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രെയിന് ബദലുകളുള്ള ആഭ്യന്തര ഹ്രസ്വദൂര വിമാന സര്വീസുകള് ഫ്രാന്സ് നിരോധിച്ചു.
രണ്ടര മണിക്കൂറിനുള്ളില് ട്രെയിനില് ഒരേ യാത്ര നടത്താവുന്ന റൂട്ടുകള് അവസാനിപ്പിക്കാന് പാര്ലമെന്റ് വോട്ട് ചെയ്തു രണ്ടു വര്ഷത്തിനു ശേഷമാണ് നിയമം പ്രാബല്യത്തില് വന്നത്.
നാലു മണിക്കൂറില് താഴെയുള്ള വിമാന യാത്രകള് ഒഴിവാക്കണമെന്ന് കാലാവസ്ഥാ പ്രവര്ത്തകര് നിര്ദേശിച്ചിരുന്നു. അതേസമയം ട്രെയിന് യാത്രകള് നിലനിര്ത്താനുമാണ് നിയമപ്രാബല്യം.
നിരോധനം പാരീസിനും നോ ന്ത്, ലിയോണ്, ബോര്ഡോ എന്നിവയുള്പ്പെടെയുള്ള നഗരങ്ങള്ക്കിടയിലുള്ള വിമാനയാത്ര ഒഴിവാക്കും. അതേസമയം കണക്റ്റിംഗ് ഫ്ലൈറ്റുകളെ ബാധിക്കില്ല.