വെസ്റ്റ് ബാങ്കിൽ ഇസ്രേലി റെയ്ഡിൽ മൂന്നു പലസ്തീനികൾ കൊല്ലപ്പെട്ടു
Monday, May 22, 2023 11:27 PM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാന്പിൽ ഇസ്രേലി സൈന്യം നടത്തിയ റെയ്ഡിൽ മൂന്നു പലസ്തീനികൾ കൊല്ലപ്പെട്ടു. നബ്ലുസ് നഗരത്തിനു സമീപമുള്ള ബലാത അഭയാർഥി ക്യാന്പിലായിരുന്നു ഇസ്രേലി റെയ്ഡ്. ആറു പേർക്കു പരിക്കേറ്റു.
തങ്ങളുടെ അംഗങ്ങളാണു കൊല്ലപ്പെട്ടതെന്ന് അൽ അക്സ മാർട്ടയേഴ്സ് ബ്രിഗേഡ്സ് അറിയിച്ചു. പലസ്തീനിയൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാർട്ടിയുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പാണ് അൽ അക്സ മാർട്ടയേഴ്സ് ബ്രിഗേഡ്സ്. 2022നുശേഷം 250-ലേറെ പലസ്തീൻകാർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.