ഗർഭച്ഛിദ്രം: ക്ലിനിക്കുകളെ തടഞ്ഞ് ടെക്സസിലെ കോടതി
Sunday, July 3, 2022 1:25 AM IST
ഓസ്റ്റിൻ: ഗർഭച്ഛിദ്രങ്ങൾ തുടരാൻ ക്ലിനിക്കുകൾക്ക് അനുവാദം നൽകുന്ന കീഴ്ക്കോടതി വിധി ടെക്സസിലെ സുപ്രീംകോടതി തടഞ്ഞു. റോ വേഴ്സസ് വേഡ് വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടും ചില ഡോക്ടർമാർ രോഗികളെ കാണുന്നതു തുടരുന്ന സാഹചര്യത്തിലാണു നടപടി.
ടെക്സസിലെ ക്ലിനിക്കുകൾ രോഗികളെ കാണുന്നുണ്ടോ എന്നു വ്യക്തമല്ല. ആറാഴ്ചവരെ പ്രായമുള്ള ഗർഭങ്ങൾ അലസിപ്പിക്കാൻ ഹൂസ്റ്റണിലെ കോടതി ഈയാഴ്ച തുടക്കത്തിൽ താത്കാലിക അനുവാദം നൽകിയിരുന്നു. ഇതിനെതിരേ ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റനാണു സുപ്രീംകോടതിയെ സമീപിച്ചത്.