ദക്ഷിണാഫ്രിക്കൻ നിശാക്ലബിൽ 20 പേർ മരിച്ചനിലയിൽ
Monday, June 27, 2022 12:29 AM IST
ജൊഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കയിലെ നിശാക്ലബിൽ ഇരുപതു പേരെ മരിച്ചനിലയിൽ കണ്ടെത്തി. ഈസ്റ്റേൺ കേപ് പ്രവിശ്യയിലെ ഈസ്റ്റ് ലണ്ടൻ നഗരത്തിലുള്ള എൻയോബെനി ക്ല ബിൽ ഞായറാഴ്ച പുലർച്ചെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനായിട്ടില്ല. ക്ലബ്ബിനുള്ളിൽ തിക്കും നിരക്കുമുണ്ടായതാണു കാരണമെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.
പരീക്ഷ അവസാനിച്ചശേഷം ഇവർ ഇവിടെ പാർട്ടി നടത്തുകയായിരുന്നുവെന്നു പറയുന്നു. മരിച്ചവർ 18നും 20നും ഇടയിൽ പ്രായമുള്ളവരാണ്. നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ക്ലബ്ബിൽ ചിതറിക്കിടന്ന മൃതദേഹങ്ങളിൽ പരിക്കുകളില്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.