ജലാലാബാദിൽ സ്ഫോടനത്തിൽ അഞ്ച് മരണം
Sunday, September 19, 2021 10:55 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചുപേർ മരിച്ചു. അതിർത്തിസുരക്ഷാ വിഭാഗത്തിന്റെ വാഹനം ലക്ഷ്യമിട്ട് ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയത്.
താലിബാനാണ് അതിർത്തിസുരക്ഷാവിഭാഗത്തെയും നിയന്ത്രിക്കുന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പ്രദേശവാസികളാണ്. ആക്രമണത്തെക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിവരങ്ങളും പരസ്യമാക്കിയിട്ടില്ല.
അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത താലിബാന് ഭീഷണിയായി ഐഎസിന്റെ നേതൃത്വത്തിൽ പലയിടത്തും ആക്രമണം തുടരുകയാണ്.
കഴിഞ്ഞദിവസങ്ങളിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഫോടനം ഐഎസ് ഭീകരർ സ്ഫോടനം നടത്തിയിരുന്നു.